Latest News
Loading...

രാഷ്ട്രീയ പാർട്ടികൾ മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നു. പി.അബ്ദുൽ മജീദ് ഫൈസി


ഈരാറ്റുപേട്ട -പരമ്പരാഗത രാഷ്ട്രിയ പ്രസ്ഥാനങ്ങളും, മുന്നണികളും തിരെഞ്ഞടുപ്പ് വേളയിൽ മാത്രം പ്രത്യക്ഷപ്പെടുകയും, മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി ജനങ്ങളുടെ അംഗീകാരം നേടി അധികാരത്തിലേറിയുമാണ് നടക്കുന്നതെന്ന്  എസ് ഡി.പി.ഐ.സംസ്ഥാന പ്രസിഡൻറ് പി.അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

ശേഷം ജനഹിതം മറന്ന് വികസനം ചില മേഖലകളിൽ പേരിന് മാത്രം നടക്കുമ്പോൾ എസ്.ഡി.പി.ഐ.കഴിഞ്ഞതിരെഞ്ഞെടുപ്പിൽ വെച്ച വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുകയും, കഴിഞ്ഞ കാല വികസന ലക്ഷ്യങ്ങൾ മുന്നിൽ വെച്ചാണ് ഈരാറ്റുപേട്ട നഗരസഭയിൽ പതിനാറു വാർഡുകളിൽ ജനങ്ങളുടെ അംഗീകാരത്തിനായി ജനസമക്ഷം സ്ഥാനാത്ഥികളെ സമർപ്പിച്ചിരിക്കുന്നത് എന്ന് എസ് ഡി.പി.ഐ.സംസ്ഥാന പ്രസിഡൻറ് പി.അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുഫൈസി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് കെ.ഇ.റഷീദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഖജാൻജി അജ്മൽ ഇസ്മായിൽ, പ്രവാസി ഫോറം സംസ്ഥാന പ്രസിഡൻ്റ് വി.എം.സുലൈമാൻ മൗലവി, എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡൻ്റ് യു.നവാസ്, ജനറൽ സെക്രട്ടറി അൽത്താഫ് ഹസൻ, 

പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് സി.എച്ച്.ഹസീബ്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡൻ്റ് സുനീർ മൗലവി, ട്രേഡ് യൂണിയൻ ജില്ലാ പ്രസിഡൻറ് പി.എ.മുഹമ്മദ് സാലി, എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സഫീർ കുരുവനാൽ സ്വാഗതവും ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എം.മുജീബ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments