Latest News
Loading...

ഈരാറ്റുപേട്ട നഗരസഭയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ.

 ഡിസംബർ പത്തിന് നടക്കുന്ന ഈരാറ്റുപേട്ട നഗരസഭാ തിരെഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാത്ഥി പട്ടിക എസ്.ഡി.പി-ഐ പ്രഖ്യാപിച്ചു. ഇരുപത്തി ഒന്ന് ഡിവിഷനുകളിൽ ആണ് മത്സരിക്കുന്നത് .ആദ്യഘട്ടത്തിൽ പതിന്നാല് സ്ഥാനാത്ഥികളെയാണ് പ്രഖ്യാപിച്ചത്.

എസ്.ഡി.പി.ഐ.യുടെ നാല് കൗൺസിലർമാർ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി ജനങ്ങളുടെ ആവശ്യങ്ങൾക്ക് കക്ഷിരാഷ്ട്രിയത്തിന് അതീതമായി പ്രവർത്തിച്ച് കൊണ്ട് പതിനൊന്ന് കോടി ഇരുപത് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നാല് ഡിവിഷനുകളിലായി നടപ്പിലാക്കി. എൽ.ഡി.എഫ് - യു.ഡി.എഫ് കക്ഷികൾ വികസന പ്രവർത്തനങ്ങൾ നടത്താതെ നാല് അവിശ്വാസങ്ങളിലായി അഞ്ച് ചെയർമാൻ തിരെഞ്ഞെടുപ്പ് നടത്തി നാടിൻ്റ് വികസന പ്രവർത്തനങ്ങള പിന്നിലാക്കി.

നഗരസഭയുടെ സമഗ്ര വികസനത്തിന് വിവേചനമില്ലാത്ത വികസനത്തിന് നഗരസഭാ ഭരണം കാഴ്ചവയ്ക്കാൻ നഗരസഭാ ഭരണം എസ്.ഡി.പി.ഐ-ക്ക് ഇത്തവണ ലഭിക്കും എന്ന് സ്ഥാനാത്തികളെ പ്രഖ്യാപിച്ച് കൊണ്ട് പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് സി.എച്ച്.ഹസീബ്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് കെ.ഇ.റഷീദ് , സെക്രട്ടറി സഫീർ കുരുവനാൽ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എം.മുജീബ് എന്നിവർ പറഞ്ഞു.

ഡിവിഷനുകളും, സ്ഥാനാർത്ഥികളും - 2 - ഫാത്തിമആരിഫ്, 5 ഫാത്തിമ ഷാഹുൽ, 6-ഹിലാൽ വെള്ളൂ പറമ്പിൽ, 9 ബിനു നാരായണൻ, 10-നൗഫിയ ഇസ്മായിൽ, 11 അൻസാരി ഈലക്കയം, 12 നസീറ സുബൈർ, 14 - സുഹ്റ ഹാഷിം, 16 തസ്നി അനസ്, 17 -അബ്ദുൽ ലത്തീഫ് കീഴേടം, 18 സഫീല ഹാരിസ്, 19- ഹലീൽ തലപള്ളീൽ, 22, ഫാത്തിമമാഹീൻ,24-സിറാജ് പുത്തൻപുരയ്ക്കൽ.

Post a Comment

0 Comments