ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തില്‍ പൂഞ്ഞാറിലെ കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തില്‍ അസ്വസ്ഥതകള്‍ പുകയുന്നതായി വിവരം. പാര്‍ട്ടിയുടെ അഭിമാനമായ പൂഞ്ഞാര്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ എരുമേലി, പൂഞ്ഞാര്‍, മുണ്ടക്കയം ഡിവിഷനുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതാണ് പ്രവര്‍ത്തകര്‍ക്കുള്ളില്‍ പാര്‍ട്ടി നേതൃത്വത്തോട് തന്നെ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കുന്നത്.
എരുമേലി സീറ്റ് ലീഗിന് നല്‍കണമെന്ന് പറഞ്ഞ് പൂഞ്ഞാര്‍ ഡിവിഷന്‍ കോണ്‍ഗ്രസ് എടുക്കുകയായിരുന്നുവെന്നാണ് നേതൃത്യം വിശദികരിക്കുന്നത്. എന്നാല്‍ അവസാനം പുറത്ത് വന്ന വിവരങ്ങളനുസരിച്ച് എരുമേലി സീറ്റിലും കോണ്‍ഗ്രസ് മല്‍സരിക്കും. കാര്യമായ പാര്‍ട്ടി സംവിധാനം ഇല്ലാത്ത വൈക്കം സീറ്റടക്കം 9 എണ്ണമാണ് ജോസഫ് വിഭാഗത്തിന് ലഭിച്ചത്.
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം സാബു പ്ലാത്തോട്ടം, പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് മജു പുളിക്കന്‍ എന്നിവരായിരുന്നു പൂഞ്ഞാറില്‍ പരിഗണനയിലുണ്ടായിരുന്നത്. എരുമേലിയും പൂഞ്ഞാറും കോണ്‍ഗ്രസ് കൈവശപ്പെടുത്തിയതോടെ ലീഗിന് വേണ്ടിയാണ് വിട്ട് വിഴ്ചകള്‍ ചെയ്തതെന്ന നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച പൂഞ്ഞാറിലെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ടന്‍മാരായ സ്ഥിതിയാണ്.
പാര്‍ട്ടി നേതൃത്വത്തിലെ ചിലരുടെ അറിവോടെയാണ് ലീഗിന്നെന്ന വ്യാജേന കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇത്തരമൊരു നീക്കം നടത്തിയതെന്ന ആരോപണവും പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ട്. ഈ നീക്കം മല്‍സരരംഗത്തുള്ള ചിലരെ സഹായിക്കാന്‍ വേണ്ടിയാണെന്നും ആരോപണമുണ്ട്. ഭരണങ്ങാനം ഡിവിഷനില്‍ വിജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാനുള്ള നീക്കത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ്സ് കൂടുതല്‍ ദുര്‍ബലമാകും. പ്രശ്‌ന പരിഹാരത്തിന് പാര്‍ട്ടി നേതൃത്വം ഇടപെടുമെന്ന പ്രതിക്ഷയിലാണ് പ്രവര്‍ത്തകര്‍. അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
0 Comments