ത്രിതല പഞ്ചായത്ത് തെരഞ്ഞെടുവിൽ ഒരു മുന്നണിയിലേയ്ക്കുമില്ലെന്ന് പി.സി. ജോർജ് എം എൽ എ . കോൺഗ്രസിലിപോൾ കൂട്ടയടി ആണ് നടക്കുന്നത്. തൽക്കാലം സ്വതന്ത്രമായി നിലനിൽക്കുമെന്നും പി.സി. പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം നിന്നിട്ട് തങ്ങൾക്ക് ലാഭമൊന്നും ഉണ്ടായില്ല. അതുകൊണ്ട് നേട്ടമുണ്ടായത് എൽ.ഡി.എഫിന് മാത്രമാണ്. അതിനാൽ എൽ ഡി എഫും പരിഗണനയിലില്ല.
കോട്ടയം ജില്ലാ പഞ്ചായത്തിൽ പൂഞ്ഞാർ ഡിവിഷനിൽ നിന്നും മകൻ ഷോൺ ജോർജ് മത്സരിക്കുമെന്നും പി.സി.ജോർജ് പറഞ്ഞു. കഴിഞ്ഞ തവണ ഒരംഗമാണ് ജനപക്ഷത്തിന് ജില്ലാ പഞ്ചായത്തിൽ ഉണ്ടായിരുന്നത് . ഇത്തവണ ജില്ലാ പഞ്ചായത്തിൽ 4 ഡിവിഷനിൽ നിന്ന് ജനപക്ഷത്തിന് സ്ഥാനാർഥികൾ ഉണ്ടാവുമെന്നും ജോർജ് പറഞ്ഞു.
ആരുമായും നീക്കുപോക്കിന് തയ്യാറാകാം എന്നാണ് പാർട്ടിയുടെ തീരുമാനം. അതേസമയം ഇലക്ഷൻ നീട്ടിവയ്ക്കണമെന്ന നിലപാടാണ് ഇപ്പോഴുമുള്ളത്. സുപ്രിം കോടതിയിലും കേസ് ഫയൽ ചെയ്തിട്ടുണ്ട്.
കോട്ടയത്ത് ജോസ് കെ മാണിക്കാണ് അണികൾ കൂടുതലുള്ളത്. ഒന്ന് രണ്ട് നേതാക്കന്മാർ മാത്രമാണ് കൊഴിഞ്ഞു പോയിട്ടുള്ളതെന്നും പി.സി ജോർജ് പറഞ്ഞു.
0 Comments