Latest News
Loading...

വ്യാപാരികളുടെ പ്രതിഷേധം

 


കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റും, യൂത്ത് വിംഗും പാലാ സിവില്‍  സ്‌റേറഷന്‍ പടിക്കല്‍ ധര്‍ണ്ണ നടത്തി. കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപാരികളുമായി കൂടിയാലോചിച്ച് നടപ്പിലാക്കുക, ജിഎസ്ടി അപാകതകള്‍ പിന്‍വലിക്കുക,  ജിഎസ്ടിയുടെ പേരില്‍ ഉള്ള ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക,..


വൈദ്യുതി നിരക്ക് ഏകീകരിക്കുക, ഡി.ഒ ലൈസന്‍സ് പിഴ പിന്‍വലിക്കുക, വ്യാപാരി ക്ഷേമ നിധി പരിഷ്‌കരിക്കുക, കെട്ടിട വാടക നിയന്ത്രണ നിയമം ഉടന്‍ നടപ്പിലാക്കുക, വഴിയോര കച്ചവടം പൂര്‍ണമായി നിരോധിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പാലാ സിവില്‍ സ്‌റ്റേഷന് മുന്നിലായിരുന്നു ധര്‍ണ.  


ജനറല്‍ സെക്രട്ടറി വി സി ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ജോസ് ചെറുവളളി, അലക്‌സ് മനയാനി, ബൈജു കൊല്ലംപറമ്പില്‍, അനൂപ് ജോര്‍ജ്, ആന്റണി കുറ്റിയാങ്കല്‍, ജോണ്‍ ദര്‍ശന തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments