Latest News
Loading...

പയ്യപ്പള്ളിൽ ഡിജിറ്റൽ ഷോപ്പിൽ ഓണസമ്മാനം നറുക്കെടുപ്പ് നടത്തി

പാലായിലെ പ്രമുഖ ഇലക്ട്രോണിക്‌സ് ഉല്‍പന്ന വിപണസ്ഥാപനമായ പയ്യപ്പള്ളില്‍ ഡിജിറ്റല്‍സ് ഉപഭോക്താക്കള്‍ക്കായി നടത്തിയ ലക്കി ഡ്രോ മല്‍സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. 

ഒന്നാം സമ്മാനമായ ഹീറോ പ്ലെഷര്‍ സ്‌കൂട്ടര്‍ ഉള്ളനാട് സ്വദേശി അനുമോള്‍ മാത്യൂവും രണ്ടാംസമ്മാനമായ എല്‍ഇഡി ടിവി പ്രവിത്താനം സ്വദേശി റോജ ബെന്നിയും മൂന്നാം സമ്മാനമായ ഹോം തീയറ്റര്‍ സിസ്റ്റം കടപ്പാട്ടൂര്‍ സ്വദേശി രാജേഷ് സി ബോസ്സും സ്വന്തമാക്കി. വിജയികള്‍ക്ക് മാനേജിംഗ് ഡയറക്ടർ
സുനില്‍ പയ്യപ്പള്ളില്‍ സമ്മാനദാനം നിര്‍വഹിച്ചു

Post a Comment

0 Comments