Latest News
Loading...

എൻ ഡി എ സ്ഥാനാർഥി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പര്യടനം നടത്തി

ജില്ലാ പഞ്ചായത്ത്‌ മുണ്ടക്കയം ഡിവിഷൻ എൻ ഡി എ സ്ഥാനാർഥി കെ എ അനുമോൾ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പര്യടനം നടത്തി. പൂഞ്ഞാർ ടൗൺ, പെരിങ്ങളം, അടിവാരം, കുന്നോന്നി, കൈപ്പള്ളി, പാതാമ്പുഴ എന്നിവിടങ്ങളിൽ കടകൾ, സ്ഥാപനങ്ങൾ, തൊഴിലാളികൾ ഡ്രൈവർമാർ എന്നിവരോട് വോട്ടഭ്യർത്ഥിച്ചു. 

ബി ജെ പി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ആർ സുനിൽകുമാർ, സോമരാജൻ ആറ്റുവേലിൽ, എം വി പ്രദീപ്കുമാർ, ഗ്രാമ ബ്ലോക്ക്‌ സ്ഥാനാർഥികൾ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments