Latest News
Loading...

പ്രതിഷേധ യോഗം നടത്തി



രാമപുരം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ  24 മണിക്കൂർ ദേശീയ പണിമുടക്കിന്റെ ഭാഗമായി രാമപുരം പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനവും രാമപുരം ടൗണിൽ പ്രതിക്ഷേധ യോഗവും നടത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പ്രകടനവും പ്രതിഷേധ യോഗവും നടന്നത്. 

സി ഐ റ്റി യു പാലാ ഏരിയാ കമ്മിറ്റിയംഗം കെ എസ് രാജു പ്രതിഷേധയോഗം ഉൽഘാടനം ചെയ്തു. ഐ എൻ ടി യു സി രാമപുരം മണ്ഡലം പ്രസിഡന്റ് പി എസ് രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. പയസ് രാമപുരം, എം റ്റി ജാന്റീഷ്, ദേവസ്യാച്ചൻ, എം ആർ രാജു, അജി സെബാസ്റ്റ്യൻ, ജോഷി ഏറത്ത് തുടങ്ങിയ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു.

Post a Comment

0 Comments