Latest News
Loading...

പുല്‍കൂടുകള്‍ ഒരുക്കുന്ന തിരക്കിൽ മരിയസദനം അന്തേവാസികള്

നാടും നഗരവും തെരഞ്ഞെടുപ്പ് തിരക്കിലമരുമ്പോള്‍ പാലാ മരിയ സദനത്തിലെ അന്തേവാസികള്‍ മറ്റൊരു തിരക്കിലാണ്. ക്രിസ്തുമസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുല്‍കൂടുകള്‍ ഒരുക്കുന്ന തിരക്കിലാണ് ഇവിടുത്തെ അന്തേവാസികള്‍. വരുംദിവസങ്ങളില്‍ ആകര്‍ഷകവിലയില്‍ പൊതു ജനങ്ങള്‍ക്ക് ഇവിടെ നിന്നും പുല്‍കൂടുകള്‍ വാങ്ങാന്‍ കഴിയും.

മരിയസദനത്തിലെ സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ തൊഴിലധിഷ്ഠിത പുനരധിവാസത്തിന്റെ ഭാഗമായാണ് പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുന്നത്. വ്യത്യസ്ത വലുപത്തിലും, വിവിധ ഡിസൈനുകളിലുമുള്ള പുല്‍ കുടുക ളാണ് മരിയസദനം അന്തേവാസികളുടെ കരവിരുതില്‍ വിരിയുന്നത്. 

മാനസികാരോഗ്യനില തകര്‍ന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരം പരിശിലനപരിപാടികളിലുടെ ലക്ഷ്യമിടുന്നതെണ് മരിയസദനം ഡയറക്ടര്‍ സന്തോഷ് പറഞു. 

പുല്‍കൂടുകള്‍ കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാന്‍ കഴിയും. മരിയസദനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. 



ക്രിസ്മസ് ദിനത്തോട് അടുക്കുമ്പോള്‍ റോഡരുകില്‍ പുല്‍കൂട് മേള സംഘടിപ്പിച്ചാവും വില്‍പന. 

പുല്‍കൂടിനൊപ്പം തന്നെ നക്ഷത്രങ്ങളും മരിയ സദനം അന്തേവാസികള്‍ നിര്‍മ്മിക്കുന്നുണ്ട്. പഴയകാല രീതിയില്‍ മുള ഉപയോഗിച്ചാണ് നക്ഷത്ര നിര്‍മ്മാണം. നക്ഷത്രങ്ങളും പുല്‍ കൂടുകളും വാങ്ങി മരിസദനത്തിന്റെ പുരധിവാസ പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ പങ്കാളികളാകുമന്നാണിവരുടെ പ്രതിക്ഷയും.

Post a Comment

0 Comments