Latest News
Loading...

തിരഞ്ഞെടുപ്പിൽ ജനം സർക്കാരിനു അംഗീകാരം നൽകും: മാണി സി കാപ്പൻ

പാലാ: സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസുകുട്ടി പൂവേലി അധ്യക്ഷത വഹിച്ചു. ഷാർളി മാത്യു, അഡ്വ തോമസ് വി ടി, ഔസേപ്പച്ചൻ തകിടിയേൽ, ജോഷി പുതുമന, എ എസ് ജയപ്രകാശ്, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. പാലാ മുനിസിപ്പാലിറ്റിയിൽ മത്സരിക്കുന്ന 26 സ്ഥാനാർത്ഥികളും പങ്കെടുത്തു.



Post a Comment

0 Comments