Latest News
Loading...

രാജേഷ് വാളി പ്ലാക്കൽ ഭരണങ്ങാനത്ത് മൽസരിക്കും


പാലാ: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡി വിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് (എം) ലെ രാജേഷ് വാളി പ്ലാക്കൽ മത്സരിക്കും.
കേരള കോൺഗ്രസ് (എം) യുവജന വിഭാഗമായ യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡണ്ടാണ് രാജേഷ്.
കെ.എസ്.സി യിലൂടെ പൊതുരംഗത്ത് എത്തിയ രാജേഷ് വിദ്യാർത്ഥി യുവജനവിഭാഗം നിയോജക മണ്ഡലം പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

മുൻപ് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് അംഗമായും വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. അറിയപ്പെടുന്ന സഹകാരികൂടിയായ രാജേഷ് ഭരണങ്ങാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു. നിലവിൽ പാലാ മാർക്കറ്റിംഗ് സഹകരണ സംഘം ഭരണ സമിതി അംഗവുമാണ്.

നിരവധി ഉപഭോക്താക്കൾ അംഗങ്ങളായ ഇടപ്പാടി ജലവാഹിനി ജലവിതരണ പദ്ധതിയുടെ മുഖ്യ സംഘാടകനും സമിതിയുടെ പ്രസിഡണ്ടും കൂടിയാണ്.
ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ജില്ലയിലൊട്ടാകെ നിര വിധിജീവകാരുണ്യ പ്രവർത്തികൾ യുത്ത് ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച് യുവജന സംഘടനകൾക്ക് മാതൃകയായി .

വിദ്യാർത്ഥികൾക്കായി വർഷം തോറും പ്രതിഭാ സംഗമവും സൗജന്യ പഠനോപകരണ വിതരണം രാജേഷിന്റെ നേതൃത്വത്തിൽ മുടങ്ങാതെ നടത്തി വരുന്നു.

Post a Comment

0 Comments