കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അനുപമ പി ആർ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പര്യടനം നടത്തി. പഞ്ചായത്തിലെ കുന്നോന്നി
കടലാടിമറ്റം ,പയ്യാനിതോട്ടം , ഇടമല കൈപ്പള്ളി , അടിവാരം ,ആറ്റ്നാല് പെരുങ്കുളം ,കല്ലേകുളം ,പൂഞ്ഞാർ ടൗൺ
എന്നീ പ്രദേശങ്ങളിലാണ് പര്യടനം നടത്തിയത് .
സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും , ഹരിത കേരളം മിഷന്റെ റിസോഴ്സ് പേഴ്സൺ എന്ന നിലയിൽ പ്രവർത്തിച്ച അനുപമയ്ക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്.
വീടുകളിലും തൊഴിലുറപ്പ് കേന്ദ്രങ്ങളും സന്ദർശിക്കവേ വീട്ടമ്മമാരിൽ തൊഴിലുറപ്പു തൊഴിലാളികളിൽ നിന്നും മികച്ച സ്വീകാര്യത ആണ് ലഭ്യമായത് .
വികസന തുടർച്ചക്കായി കോട്ടയം ജില്ലാ പഞ്ചായത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ പി ആർ അനുപമ വിജയിക്കുമെന്ന് പ്രവർത്തകരുടെ പ്രതീക്ഷ.
വ്യാപാരസ്ഥാപനങ്ങളിൽ വീടുകളിൽ തൊഴിലിടങ്ങളിൽ ജനങ്ങളെ നേരിൽ കണ്ടു കൊണ്ട് , അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരിലൊരാളായി മാറിക്കൊണ്ട് വികസന തുടർച്ച വാഗ്ദാനം ചെയ്തുകൊണ്ടുമാണ് പര്യടനം തുടരുന്നത്.
സിപിഐഎം ജില്ലാ കമിറ്റി അംഗം ജോയ് ജോർജ്, ഈരാറ്റുപേട്ട, ലോക്കൽ സെക്രട്ടറി റ്റി എസ് സിജു, ബ്ലോക്ക് സ്ഥാനാർഥികളയ അഡ്വാ. അക്ഷയ് ഹരി,ജസ്റ്റിൻ കെ ജോസ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലേക്ക് മത്സരിക്കുന്ന വിവിധ സ്ഥാനാർഥികളും പങ്കെടുത്തു.
0 Comments