Latest News
Loading...

കുട്ടവഞ്ചി മറിഞ്ഞ് യുവാവും പ്രതിശ്രുത വധുവും മരിച്ചു

പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിനിടെ കുട്ടവഞ്ചി മറിഞ്ഞ് യുവാവും പ്രതിശ്രുത വധുവും മരിച്ചു. മൈസൂരു സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. 

നവംബര്‍ 22നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ ടൂറിസ്റ്റ് കേന്ദ്രമായ തലക്കാട് എത്തിയത്. കാവേരി നദിയില്‍ യാത്രയ്ക്കായി ഒരു ബോട്ട് ആവശ്യപ്പെട്ട് ഇവിടെ ഒരു റിസോര്‍ട്ടിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല.

ബോട്ടുകള്‍ താമസക്കാര്‍ക്ക് മാത്രമെ നല്‍കു എന്നിവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടവഞ്ചി തെരഞ്ഞെടുത്തത്. കുടുംബവുമൊത്ത് ആദ്യം നദി കടന്നെങ്കിലും ചന്ദ്രുവും ശശികലയും ഒരുതവണ കൂടി നദിയില്‍ സഞ്ചരിക്കാനിറങ്ങുകയായിരുന്നു. 

കുടുംബാംഗങ്ങള്‍ ഇരുവരുടെയും ചിത്രങ്ങളും പകര്‍ത്താന്‍ തുടങ്ങി. കരയില്‍ നിന്നും 1015 മീറ്റര്‍ ദൂരത്തെത്തിയപ്പോള്‍ യുവാവ് വഞ്ചിക്കുള്ളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിച്ചു. ഇതാണ് ദുരന്തത്തില്‍ കലാശിച്ചത്. വഞ്ചിയുടെ നില തെറ്റുകയും അത് മറിയുകയും ആയിരുന്നു. നീന്തല്‍ വശമില്ലാത്ത യുവാവും യുവതിയും മുങ്ങിത്താഴുകയായിരുന്നു.

Post a Comment

0 Comments