Latest News
Loading...

കോടിയേരി, സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.



സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. എ. വിജയരാഘവനാണ് താത്കാലിക ചുമതല. 

"സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവൻ നിര്‍വ്വഹിക്കുന്നതാണ്." -  ഇതാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ പറയുന്നത്.

തദ്ദേശ തെര‍ഞ്ഞെടുപ്പ് അടക്കം നിര്‍ണ്ണായക ഘട്ടത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എൻഫോഴ്സ്മെന്‍റ് കേസും ജയിലിൽ കഴിയേണ്ടിവരുന്ന പശ്ചാത്തലവും എല്ലാം നിലനിൽക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോടിയേരി ബാലകൃഷ്ണൻ തീരുമാനിക്കുന്നത്.

നേരത്തെ ചികിത്സാര്‍ത്ഥം നേരത്തെ അമേരിക്കയിലേക്ക് പോയ സമയത്ത് അടക്കം പാര്‍ട്ടിയുടെ ചുമതല കോടിയേരി ബാലകൃഷ്ണൻ ആര്‍ക്കും കൈമാറിയിരുന്നില്ല. ചികിത്സ ആവശ്യത്തിനാണ് അവധിയിൽ പോകുന്നത് എന്നിരിക്കെ സാങ്കേതികമായും സംഘടനാപരമായും  കോടിയേരിയുടെ പിൻമാറ്റം ന്യായീകരിക്കാൻ സിപിഎമ്മിന് കഴിയും. അവധിയെന്ന നിലയിലാണ് പരിഗണിക്കുന്നത് എന്ന നിലപാടാണ് സിപിഎം ദേശീയ നേതൃത്വത്തിനും ഉള്ളത് 

Post a Comment

0 Comments