Latest News
Loading...

" സർക്കാരിനെതിരെയുള്ള പ്രതിഷേധമായി തെര. ഫലം മാറും"

അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതുപക്ഷ ഗവർമെന്റിനെതിരെയുള്ള പ്രതിഷേധമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് കെ സി ജോസഫ് എംഎൽഎ. 


ഈ വരുന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ ഈരാറ്റുപേട്ട നഗരസഭ ഡിവിഷനുകളിൽ യുഡിഎഫ് പാനലിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ സംഗമം മാർക്കറ്റ് റോഡിലെ കരീം സാഹിബ് സ്മാരക ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. 
ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെസി ജോസഫ് എംഎൽഎ സംസാരിച്ചു.  

യുഡിഎഫ് നഗരസഭാ കമ്മിറ്റി ചെയർമാൻ പി എച്ച് നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആന്റോ ആൻറണി എംപി മുഖ്യപ്രഭാഷണം നടത്തി, ചടങ്ങിൽ പങ്കെടുത്തുകൊണ്ട് , കെപിസിസി മെമ്പർ തോമസ് കല്ലാടൻ , കെ എ മുഹമ്മദ് അഷ്റഫ് , അഡ്വക്കേറ്റ് ജോമോൻ ഐക്കര, അജു പുളിക്കൽ , അഡ്വക്കേറ്റ് പി എം മുഹമ്മദ് ഇല്യാസ്. പി എസ് അബ്ദുൽ ഖാദർ. നിസാർ കുർബാനി, ടി എം റഷീദ് , റാസി ചെറിയ വല്ലം , അസ്‌ലം കണ്ടത്തിൽ, അമീൻ പിട്ടയിൽ , അബ്‌സർ മുരിക്കോലിൽ, എസ് കെ നൗഫൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments