Latest News
Loading...

ഗൂഗിള്‍ പേയിലൂടെ തത്സമയ പണം കൈമാറ്റത്തിന് ഫീസ് ഏര്‍പ്പെടുത്തുന്നു

സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലായി മാറിയതോടെ ഗൂഗിള്‍പേ അടക്കമുള്ള ആപ്പുകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിച്ചത്. ഏറെ ജനപ്രിയമായി മാറിയ ഗൂഗിള്‍പേ ജനുവരി മുതല്‍ തല്‍സമയ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്കാവും ഫീസ് ഏര്‍പ്പെടുത്തുക.

ഇനിമുതല്‍ ഗൂഗിള്‍ പേയിലൂടെ പണം കൈമാറുന്നതിന് നിശ്ചിത ഫീസ് ഈടാക്കും. ജിമെയില്‍, Drive
എന്നിവയിലെ പൊളിസിയില്‍ മാറ്റം വരുത്തിയതിനു പിന്നാലെയാണ് ഗൂഗിള്‍ പേയിലും മാറ്റം കൊണ്ടുവരാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുമ്‌ബോള്‍ 1.5% അല്ലെങ്കില്‍ 0.31 ഡോളര്‍ (23 രൂപയോളം) ഫീസ് ഈടാക്കും. 

മറ്റ് ട്രാന്‍സാക്ഷന്‍സിന് ഫീസില്ലെങ്കിലും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പണമയയ്ക്കാന്‍ ഒന്നുമുതല്‍ മൂന്നുദിവസം വരെ ഇനി സമയമെടുത്തേക്കും.

നിലവില്‍ മൊബൈല്‍ ആപ്പിനൊപ്പം പ്രവര്‍ത്തിക്കുന്ന പോര്‍ട്ടലും ഈ വര്‍ഷാവസാനം വരെ മാത്രമായിരിക്കും  പ്രവര്‍ത്തിക്കുക. അടുത്ത വര്‍ഷം ജനുവരി മുതല്‍ സൈറ്റ് പ്രവര്‍ത്തിക്കില്ലെന്ന് ഗൂഗിള്‍ അറിയിച്ചു. 2021 തുടക്കം മുതല്‍ പണം അയയ്ക്കാനും സ്വീകരിക്കാനും pay.google.com ഉപയോഗിക്കാന്‍ കഴിയില്ല. ഇതിനായി ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കുക എന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്.

ഫോണ്‍പേ അടക്കം മറ്റ് നിരവധി കാഷ് ട്രാന്‍സ്ഫര്‍ ആപ്പുകള്‍ നിലവിലുണ്ടെങ്കിലും സ്‌ക്രാച്ച് കാര്‍ഡുകള്‍, വിവിധതരം ഗെയിമുകള്‍ എന്നിവയിലൂടെ ആളുകള്‍ക്കിടയില്‍ ജിപേ പ്രീതി നേടിയിരുന്നു. ആഴ്ചതോറും നിശ്ചിത തുകയിലധികം കൈമാറുന്നവര്‍ക്ക് ലക്കി ഡ്രോയിലൂടെയും കാഷ്ബാക് ഓഫറുകള്‍ ജിപേ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തല്‍സമയ കൈമാറ്റം 3 ദിവസം വരെ വൈകുന്നതോടെ ആളുകള്‍ക്ക് താത്പര്യം കുറഞ്ഞേക്കുമെന്നും വിലയിരുത്തലുണ്ട്.

Post a Comment

0 Comments