Latest News
Loading...

മേല്കാവിൽ മാറ്റുരക്കാൻ ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറിയും

രണ്ട് പതിറ്റാണ്ട് കാലത്തെ ഉദ്യോഗസ്ഥ സേവനത്തിന് ശേഷം പൊതുപ്രവർത്തന രംഗത്ത് സജീവമാവുകയാണ് മേല്കാവ് കയ്യാലക്കകം എൽസമ്മ. സ്വദേശമായ മോല്കാവിലെ പഞ്ചായത്ത് സെക്രട്ടറി സ്ഥാനത്ത് സ്തുത്യർഹ സേവനത്തിന് ശേഷമാണ് പൊതുപ്രവർത്തന രംഗത്തേക്കിറങ്ങുന്നത്. 

22 വർഷം പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്ത എൽസമ്മ 2018ൽ മേല്കാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായണ് വിരമിച്ചത്. പതിമൂന്നാം വാർഡ് കുളത്തികണ്ടത്ത് ഇടത് സ്ഥാനാർത്ഥിയായാണ് കന്നി അങ്കം.ഇതേ പഞ്ചായത്തിൽ സെക്രട്ടറിയായിരുന്നയാളുടെ സ്ഥാനാർത്ഥിത്യം കൊണ്ട് തന്നെ ഈ വാർഡിലെ മൽസരം ശ്രദ്ധേയമാവുകയാണ്. 

ഭർത്താവ് ജോർജ് മാത്യുവിന്റെ പാത പിന്തുടർന്നാണ് എൽസമ്മയും കന്നി അങ്കത്തിനിറങ്ങിയിരിക്കുന്നത്. 1980 ലും 95 ലം- മെംബറായി തിരഞ്ഞെടുക്കപ്പെടുകയും 95 ൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് ജോർജ്.

അതേ വാർഡിൽ നിന്ന് തന്നെയാണ് എൽസമ്മയം ജനവിധി തേടുന്നത്. ജനകീയസൂത്രണ പദ്ധതി നിർവ്വഹണത്തിൽ പൂജ്യം ശതമാനത്തിലായിരുന്ന മേല്കാവിൽ എൽമ്മ സെക്രട്ടറിയായ ചുമതലയെടുത്തതോട 98 ശതമാനത്തിലേക്ക് ഉയർന്നു. ഗ്രാമ പഞ്ചായത് ഐ.എസ്.ഒ നിലവാരത്തിലേക്കുയർന്നതും എൽസമ്മ സെക്രട്ടറിയായിരുന്ന കാലത്താണ്. 

രണ്ട് പതിറ്റാണ്ട് കാലത്തെ പഞ്ചായത്ത് ജീവിത അനുഭവങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള എൽസമ്മയുടെ കരുത്തും. സർവ്വീസ് കലയളവിൽ NGO യൂണിയൻ്റെ മീനച്ചിൽ ഏരിയാ വൈസ് പ്രസിഡണ്ടായിരുന്ന എൽസമ്മ ദിർഘകാലം മിനച്ചിൽ ഗവൺമെൻ്റ് എംപ്ലോയീസ് അസ്സോസിയേഷൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.

Post a Comment

0 Comments