Latest News
Loading...

കാർഷിക വികസന ബാങ്ക് രാജി ധാർമികത മൂലമായിരിക്കാമെന്ന് ആഗസ്തി

മീനച്ചിൽ കർഷിക വികസന ബാങ്ക് ഭരണസമിതിയിൽ നിന്നും ജോസ് കെ മാണി വിഭാഗം ഭരണ സമിതിയംഗങ്ങൾ രാജി വച്ചത് യുഡിഎഫ് പാനലിൽ വിജയിച്ചത് കൊണ്ടുള്ള ധാർമ്മികത മൂലമാകുമെന്ന് ബാങ്ക് പ്രസിഡണ്ട് ഇ.ജെ ആഗസ്തി പറഞ്ഞു. കേരള കോൺഗ്രസ് മർക്സിസ്റ്റ് ആണ് ഇടത് മുന്നണിയിലേക്ക് പോയത്. യഥാർത്ഥ (എം) യുഡിഎഫിൽ തന്നെയുണ്ട്. ബജറ്റ് അവതരണത്തെ തുടർന്നുണ്ടായ കേസ് പിൻവലിക്കണമെന്ന സർക്കാർ അവശ്യത്തിനെതിരെയുള്ള അപ്പീലിൽ ജോസ് കെ മാണി കക്ഷി ചേരണമെന്നും ആഗസ്തി പറഞ്ഞു.

1992 മുതൽ മീനച്ചിൽ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ പ്രസിഡണ്ടായി പ്രവർത്തിച്ച് വരികയാണ് ആഗസ്തി. ഏഴ് തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് ആയിട്ടാണ് മൽസരിച്ചത്. ഇതേ വരെ ആരും ഭിന്നാഭിപ്രായം പറഞ്ഞിട്ടില്ലെന്നും ഇ ജെ അഗസ്റ്റി പറഞ്ഞു. ഇപ്പോൾ ഇടത് മുന്നണിയിലായതിനാൽ യുഡിഎഫ് വോട്ട് വാങ്ങി വിജയിച്ചതിലെ ധാർമ്മികത മൂലമാകും ഭരണ സമിതി അംഗങ്ങൾ രാജിവച്ചത്. 

ജോസ് കെ മാണി , എംപി സ്ഥാനം രാജിവച്ചത് പോലെയാകും. താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും ആഗസ്റ്റി പറഞ്ഞു. ഇടത് മുന്നണിയിലേക്ക് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.എം മാണിയുടെ തിരുമാനങ്ങൾക്ക് വിരുദ്ധമായാണ് പല കാര്യങ്ങളും നടന്നത്.

ബജറ്റവതരണ വേളയിൽ നിയമസഭയിലെ കയ്യാങ്കളി കേസ് ഒഴിവാക്കണമെന്ന സർക്കാർ ഹർജിക്കെതിരെ നൽകിയിരിക്കുന്ന അപ്പീലിൽ ജോസ് കെ മാണി കക്ഷിയാകണമെന്നും ഇ ജെ അഗസ്തി പറഞ്ഞു. ക്രൂരമായ സൈബർ ആക്രമണത്തിന് പിന്നിൽ വളയിട്ട കൈകൾ ആണെന്ന് താൻ പറയില്ലെന്നും ആഗസ്തി പരിഹസിച്ചു.

കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, നി. മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ പ്രേംജി, ജോർജ് വലിയപറമ്പിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കേരള കോൺഗ്രസ് എം ജോസഫ് നും കോൺഗ്രസിനും 3 വീതം അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. 13 അംഗ ഭരണസമിതിയിൽ 7 പേർ ജോസ് കെ മാണി വിഭാഗത്തിനൊപ്പവുമാണ്.

Post a Comment

0 Comments