'ആകാശഗംഗ' എന്ന പേരിൽ നടത്തിയ മത്സരത്തിൽ കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുവാനുള്ള അവസരമായി മത്സരബുദ്ധിയോടെ കുട്ടികൾ ഇതിനെ ഏറ്റെടുത്തു.
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യയെ കൂടുതൽ അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് പെരിങ്ങുളം സ്കൂൾ ഇതുവഴി അവസരമൊരുക്കി. നെഹറ അന്നാ ബിൻസ് (സെൻ്റ് മൈക്കിൾസ് ഹൈസ്കൂൾ പ്രവിത്താനം ) മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. പുണ്യ സുരേന്ദ്രൻ (സെൻ്റ് മേരീസ് ജി.എച്ച്.എസ്.എസ്. പാലാ ) ആൽവിൻ അബ്രാഹം സാബു ( സെൻറ് ജോസഫ്സ് എച്ച് എസ്.കുടക്കച്ചിറ ) യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് പ്രൈസ് മണികൾ നൽകി ആദരിച്ചു. A ഗ്രേഡ് നേടിയ എല്ലാ മത്സരാർത്ഥികൾക്കും പ്രത്യേകം ക്യാഷ് അവാർഡുകളും നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ അലോഷ്യസ് അബ്രാഹം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാനേജർ റവ.ഫാ: മാത്യു പാറത്തൊട്ടിയിൽ സമ്മാനദാനം നിർവ്വഹിച്ചു. സി. ഫ്രാൻസിൻ , സി. ലിസ് മേരി, ജോസുകുട്ടി ജേക്കബ്, ജോബി ജോസഫ്, റെജി ഫ്രാൻസീസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments