Latest News
Loading...

കോവിഡ് ബാധിച്ച് മരണപെട്ടയാളുടെ സംസ്‌കാരം നടത്തി


കോവിഡ് ബാധിതനായ ഈരാറ്റുപേട്ട തെക്കേക്കര തടവനാല്‍ വീട്ടില്‍ ഇബ്‌റാഹീം (67) വാര്‍ദക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. ചികിത്സയിലിരിക്കെയാണ് കോവിഡ് പോസിറ്റീവായത്.  കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കേയാണ് മരണം സംഭവിച്ചത്



മക്കളും, ബന്ധുക്കളും ആവശ്യപെട്ടതനുസരിച്ച് ഐഡിയല്‍ റിലീഫ് വിംഗ് (ഐ.ആര്‍.ഡബ്‌ളിയു) കോട്ടയം ജില്ലാ ലീഡര്‍ യൂസുഫ്, പ്രവര്‍ത്തകരായ സമീര്‍, എസ് .കെ നൗഫല്‍, ഹക്കീം, അല്‍താഫ്, ഹാഷിം, ജവാദ് തുടങ്ങിയവര്‍ കോവിഡ്' പ്രോട്ടോകോള്‍ പാലിച്ച്  ഈരാറ്റുപേട്ട നൈനാര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ കബറടക്കി. 



മഹല്ല് പ്രസിഡന്റ് പി.ഇ മുഹമ്മദ് സക്കീര്‍, മറ്റ് മഹല്ല് ഭാരവാഹികള്‍ ഖബറടക്കത്തിന് നേതൃത്വം നല്കി



Post a Comment

0 Comments