Latest News
Loading...

പണിമുടക്ക് പൂര്‍ണം. ഹർത്താൽ പ്രതീതി

ദേശീയ തലത്തില്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് പൂര്‍ണം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കുചേരുന്നത്. അര്‍ധരാത്രി 12 മുതല്‍ രാത്രി 12 വരെയാണ് പണിമുടക്ക്. പൊതുഗതാഗതവും സ്തംഭിച്ചതോടെ ജനം വലഞ്ഞു. 

പാലാ നഗരത്തിലും പണിമുടക്ക് പൂര്‍ണമായിരുന്നു. വളരം ചുരുക്കം ചില വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഫ്രൂട്‌സ് വിപണനസാലകളും വഴിയോര വില്‍പനക്കാരും സജീവമായിരുന്നു. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളും സര്‍വീസ് പൂര്‍ണമായി റദ്ദാക്കി. ഓട്ടോകളും ടാക്‌സികളും ഓടിയില്ല. 

സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടക്കുന്ന പൊതുപണി മുടക്കിന്റെ ഭാഗമായി പാലായിൽ പ്രകടനവും പ്രധിഷേധ കൂട്ടായ്മയും നടന്നു. സ്റ്റേഡിയം ജംഗ്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സി ഐ റ്റി യു ജില്ല ജോയിന്റ് സെക്രട്ടറി ഷാർലി മാത്യു മാത്യു ഉദ്‌ഘാടനം ചെയ്തു. 

കെ റ്റി യു സി മണ്ഡലം പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലി അദ്ധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ്, സിപിഎം ഏരിയ സെക്രട്ടറി പി എം ജോസഫ്, എൻ സി പി നേതാവ് ജോസ് കുറ്റിയാനിമറ്റം, കെ കെ ഗിരീഷ്, ഷിബു കാരമുള്ളിൽ സിബി ജോസഫ്, പി എൻ പ്രമോദ് എന്നിവർ പ്രസംഗിച്ചു. 

പ​ത്ത് ദേ​ശീ​യ സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം സം​സ്ഥാ​ന​ത്തെ 13 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പ​ണി​മു​ട​ക്കി​ൽ അ​ണി​ചേ​ര്‍ന്നു. സം​സ്ഥാ​ന​ത്ത് ഒ​ന്ന​ര കോ​ടി​യി​ലേ​റെ ജ​ന​ങ്ങ​ൾ പ​ണി​മു‌‌​ട​ക്കി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നതായി സം​യു​ക്ത സ​മ​ര​സ​മി​തി അ​റി​യി​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങ​രു​തെ​ന്നും പ​ണി​മു​ട​ക്കു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഐ​ന്‍​ടി​യു​സി, എ​ഐ​ടി​യു​സി, ഹി​ന്ദ് മ​സ്ദൂ​ര്‍ സ​ഭ, സി​ഐ​ടി​യു, ഓ​ള്‍ ഇ​ന്ത്യ യു​ണൈ​റ്റ​ഡ് ട്രേ​ഡ് യൂ​ണി​യ​ന്‍ സെ​ന്‍റ​ര്‍, ട്രേ​ഡ് യൂ​ണി​യ​ന്‍ കോ​ര്‍​ഡി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍, സെ​ല്‍​ഫ് എം​പ്ലോ​യ്ഡ് വി​മി​ന്‍​സ് അ​സോ​സി​യേ​ഷ​ൻ, ഓ​ള്‍ ഇ​ന്ത്യ സെ​ന്‍​ട്ര​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ട്രേ​ഡ് യൂ​ണി​യ​ന്‍​സ്, ലേ​ബ​ര്‍ പ്രോ​ഗ്ര​സീ​വ് ഫെ​ഡ​റേ​ഷ​ന്‍ എ​ന്നീ സം​ഘ​ട​ന​ക​ള്‍ ചേ​ര്‍​ന്നാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തത്. ബാ​ങ്ക് ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്തു. കെ​എ​സ്ആ​ർ​ടി​സി, ബി​എ​സ്എ​ൻ​എ​ൽ, ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്തു.

Post a Comment

0 Comments