Latest News
Loading...

കാര്‍ഷിക വികസനബാങ്ക് ഭരണസമിതി അംഗങ്ങള്‍ രാജിവെച്ചു


പാലാ : മീനച്ചില്‍ സഹകരണ കാര്‍ഷിക വികസന ബാങ്ക് ഭരണസമിതിയിലെ കേരളാ കോണ്‍ഗ്രസ്സ് (എം) അംഗങ്ങള്‍ രാജിവെച്ചു. ഇതോടെ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്‍ കീഴിലാവും. പതിമുന്നംഗ ഭരണസമിതിയിലെ ഏഴംഗങ്ങള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധികളാണ്. ബാങ്കിന്റെ പ്രസിഡന്റായ ഇ.ജെ അഗസ്തിയുടെ രാഷ്ട്രീയ കൂറുമാറ്റത്തില്‍ പ്രതിഷേധിച്ചാണ് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിട്ടും ഭരണസമിതിയംഗങ്ങളായ സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, ജോയി കല്ലുപുര, കെ.പി ജോസഫ്, ബെറ്റി ഷാജു, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജെസ്റ്റിന്‍ ജേക്കബ് എന്നിവര്‍ രാജിവെച്ചത്.

Post a Comment

0 Comments