Latest News
Loading...

ഇടത്-വലത് മുന്നണികൾ ദുർബലമായിരിക്കുകയാണെന്ന് Adv. പി. ജെ തോമസ്

ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയിലും ആഭ്യന്തര സംഘർഷങ്ങളിലും പെട്ട് 
കേരളത്തിലെ ഇടത്-വലത് മുന്നണികൾ ദുർബലമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാനെ സമിതിയംഗം അഡ്വ.പി.ജെ.തോമസ്.

വീണ്ടും അധികാരത്തിെലെത്തുമെന്ന വിശ്വാസം ഇടത് മുന്നണിക്ക് ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ മത്സരിക്കുന്ന എൻഡിഎ
സ്ഥാനാർത്ഥി സോമേശേഖരൻ തച്ചേട്ടിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവിത്താനം അല്ലപ്പാറയിൽ ഉദ്ഘാടനം ചെയ്ത് 
സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപി സംസ്ഥാന സമിതിയംഗം 
പ്രൊഫ.ബി.വിജയകുമാർ അദ്ധ്യക്ഷനായി. യുവജനങ്ങളെ വഞ്ചിച്ച സർക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെപ്പോലും നോക്കുകുത്തിയാക്കി സ്വന്തക്കാരെ പിൻവാതിൽ വഴി നിയമിക്കുകയായിരുന്നു സർക്കാരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി സമിതിയംഗങ്ങളായ എം.എം.ജോസഫ്, ബാലകൃഷ്ണൻ തലപ്പലം എന്നിവരും അനിൽ ഭരണങ്ങാനം, അജി കെ.എസ്,
ഭരണങ്ങാനം ഡിവിഷനിലെ സ്ഥാനാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments