Latest News
Loading...

ജില്ലാ പഞ്ചായത്തിലെ പോര്‍മുഖം തെളിഞ്ഞു. ആകെ 89 സ്ഥാനാര്‍ത്ഥികൾ

കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേയ്ക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രമായി. 22 ഡിവിഷനുകളിലേയ്ക്കായി 89 പേരാണ് പോരാട്ടരംഗത്തുള്ളത്. ഇതില്‍ 50 പുരുഷന്‍മാരും 39 സ്ത്രികളുമാണുള്ളത്. 

203 പത്രികകളാണ് ആകെ സമര്‍പ്പിക്കപ്പെട്ടത്. സൂക്ഷമ് പരിശോധനയില്‍ 3 പത്രികകള്‍ തള്ളി. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് പൂര്‍ത്തിയായതിന് ശേഷം ബാക്കിയായതാണ് 89 പേര്‍. 

ഉഴവൂര്‍, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, കങ്ങഴ, പാമ്പാടി, അയര്‍ക്കുന്നം, പുതുപ്പള്ളി, വാകത്താനം, തൃക്കൊടിത്താനം , കുമരകം, കിടങ്ങൂര്‍ എന്നിവടങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ രംഗത്തില്ല. മൂന്ന് മുന്നണി സ്ഥനാർത്ഥികള്‍ മാത്രമാണ് ഇവിടങ്ങളില്‍ മല്‌സരിക്കുന്നത്. 

വെള്ളൂര്‍, കടുത്തുരുത്തി , പൂഞ്ഞാര്‍ ഡിവിഷനുകളിലാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്തുള്ളത്. ഏഴ് പേര്‍ വീതം. പൂഞ്ഞാറില്‍ മല്‍സരിക്കുന്നവര്‍. പേര്, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍ 

വി.സി അജികുമാര്‍ ബിജെപി താമര
അഡ്വ.ഷോണ്‍ ജോര്‍ജ്ജ് ജനപക്ഷം ആപ്പിള്‍
അഡ്വ.ബിജു കേരള കോണ്‍ഗ്രസ് (ജോസ്) രണ്ടില
അഡ്വ വിജെ ജോസ്  കോണ്‍ഗ്രസ് കൈപ്പത്തി
ഡിജു സെബാസ്റ്റിയന്‍ കേരള കോണ്‍ഗ്രസ് കസേര
അഡ്വ. ടി.എച്ച് ചാക്കോ സ്വതന്ത്രന്‍ കുട
ബെന്നി ജോസഫ് സ്വതന്ത്രന്‍ ഫുട്‌ബോള്‍


ഭരണങ്ങാനം

മൈക്കിള്‍ പുല്ലുമാക്കില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) ചെണ്ട
രാജേഷ് വാളിപ്ലാക്കാല്‍ കേരള കോണ്‍ഗ്രസ് (ജോസ്) രണ്ടില
സജി എസ് തെക്കേല്‍ ജനപക്ഷം ആപ്പിള്‍
ആര്‍ സുനില്‍കുമാര്‍ സ്വതന്ത്രന്‍ മഴു
സോമശേഖരന്‍ തച്ചേട്ട് ബിജെപി താമര

കിടങ്ങൂര്‍

അഡ്വ ജയസൂര്യന്‍ ബിജെപി താമര
ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ കേരളകോണ്‍ഗ്രസ് (ജോസഫ്) ചെണ്ട
ടോബിന്‍കെ അലക്‌സ് കേരള കോണ്‍ഗ്രസ് (ജോസ്) രണ്ടില 

Post a Comment

0 Comments