Latest News
Loading...

തെക്കേക്കര ആശുപത്രിയില്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു


പൂഞ്ഞാര്‍ തെക്കേക്കര പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഇന്ന് നടന്ന കോവിഡ് ടെസ്റ്റില്‍ 26 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. ഇതോടെ ഒരിടവേളയ്ക്ക് ശേഷം മേഖലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. 

മേഖലയിലെ ഒരു കല്യാണ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും ഒരു പള്ളി കമ്മറ്റിയംഗം, ചായക്കട നടത്തിപ്പുകാരന്‍ എന്നിവര്‍ വഴിയുമാണ് രോഗം ബാധിച്ചവരില്‍ ഏറെയും. 

സാമൂഹിക ആകലം പാലിക്കുന്നതിലെ വീഴ്ച രോഗവ്യാപനത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പ് അവഗണിക്കുന്നതാണ് രോഗപടര്‍ച്ചയ്ക്ക് ഇടയാക്കുന്നത്. 

രോഗം ബാധിച്ച 26-ല്‍ എല്ലാവരും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പെട്ടവരല്ല. പൂഞ്ഞാര്‍ ജിവി രാജയില്‍ നിന്നും ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയവരും രോഗബാധിതരില്‍ പെടുന്നു. രോഗബാധിതരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

Post a Comment

0 Comments