Latest News
Loading...

പുകപ്പുരയ്ക്ക് തീ പടർന്ന് 250 കിലോ ഷീറ്റ് കത്തി നശിച്ചു.

പിണ്ണാക്കനാട് ചേറ്റു തോട്ടിൽ പുകപ്പുരയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം. ചേറ്റുതോട്‌ മണ്ണൂർ പാപ്പച്ചന്റെ റബ്ബർ പുക പുരയ്ക്കാണ് വൈകിട്ട് 6 മണിയോടെ തീ പിടിച്ചത്. 

വാടകയ്ക്ക് താമസിക്കുന്നവർ ഓട് പൊട്ടുന്ന ശബ്ദം  കേട്ട് ഇറങ്ങി ചെന്നപ്പോഴാണ് തീ പിടിച്ചത് അറിഞ്ഞത്.  തുടർന്ന് ഉടമസ്ഥരെ  വിവരം അറിയിക്കുകയായിരുന്നു. 

 നാട്ടുകാരുടെയും ഈരാറ്റുപേട്ട അഗ്നി ശമന സേനയുടെയും സഹായത്തോടെ തീ പൂർണമായും അണച്ചു. 250 കിലോയോളം റബ്ബർ ഷീറ്റ് പൂർണമായും കത്തി നശിച്ചതായി ഉടമസ്ഥർ അറിയിച്ചു.

Post a Comment

0 Comments