യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ സേഫ് കടുത്തുരുത്തി ചലഞ്ചിന്റെ ഭാഗമായി കടപ്ലാമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടപ്ലാമറ്റം ടൗണും പൊതുഇടങ്ങളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി. കടപ്ലാമറ്റം പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പൊതുവിതരണ കേന്ദ്രം തുടങ്ങി പൊതുജനങ്ങള്‍ ഇടപെടുന്ന സ്ഥലങ്ങളിലെല്ലാം അണുനാശിനി തളിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായാണ് അണുനശീകരണം നടത്തിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിസി മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് കെ എന്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, കെ ആര്‍ ശശിധരന്‍ നായര്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോര്‍ജ് പയസ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അരുണ്‍ കൊച്ചുതറപ്പില്‍, ഭാരവാഹികളായ മിഥുന്‍ ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോയ്, അരുണ്‍ ഗിരീശന്‍, ഐബിന്‍ ഷാജി, ആരോമല്‍ സന്തോഷ്,എന്നിവര്‍ നേതൃത്വം നല്‍കി