Latest News
Loading...

ഈരാറ്റുപേട്ടയിലെ ഒത്തുചേരല്‍; ഖേദം പ്രകടിപ്പിച്ച നഗരസഭാ ചെയര്‍മാന്‍



ഈരാറ്റുപേട്ട നടയ്ക്കലില്‍ 23 പേര്‍ ഒത്തുകൂടിയത് വിവാദവും കേസുമായതിന് പിന്നാലെ നഗരസഭാ ചെയര്‍മാന്‍ വി.എം സിറാജ് ഖേദം പ്രകടിപ്പിച്ചു. ദിവസങ്ങളായി തുടരുന്ന ബോധവല്‍കരണവും നിയമനടപടികളും മാധ്യമവാര്‍ത്തകളും ശ്രദ്ധയില്‍പെട്ടിട്ടും നഗരസഭാ മേഖലയിലുണ്ടായ വീഴ്ച എന്ന നിലയിലാണ് ചെയര്‍മാന്‍ ഖേദപ്രകടനം നടത്തിയത്.

ഏറെ ജനസാന്ദ്രതയേറിയ പ്രദേശമെന്ന നിലയില്‍ ഈരാറ്റുപേട്ട മേഖല ഏറെ ശ്രദ്ധയോടെ കോവിഡ് രോഗത്തെ നേരിടേണ്ടതാണ്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പും നഗരസഭയും ഡോക്ടര്‍മാരും സിനിമാ താരങ്ങള്‍വരെ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മേഖലയില്‍ ഏതെങ്കിലുമൊരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചാല്‍ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. ഇത് കണക്കിലെടുത്ത് വീടുകളില്‍ തന്നെ കഴിയണമെന്ന നിര്‍ദേശമാണ് ഇന്ന് ലംഘിക്കപ്പെട്ടത്.


സംഭവത്തെ ഈരാറ്റുപേട്ടയിലെ യുവതലമുറ തള്ളിപ്പറയുകയാണ്. ഒഴിവാക്കപ്പെടേണ്ട ഒന്നായിരുന്നുവെന്ന് സോഷ്യല്‍മീഡിയ ചര്‍ച്ചകളും ചൂണ്ടിക്കാണിക്കുന്നു. അതേസമംയം പങ്കെടുത്തവരില്‍ യുവാക്കളും ഉണ്ടായിരുന്നുതാനും. ഏതായാലും ഇനിയെങ്കിലും ഇത്തരമൊരു സംഭവം ആവര്‍ത്തിക്കപ്പെടില്ലെന്ന പ്രതീക്ഷയിലാണ് ഈരാറ്റുപേട്ടക്കാര്‍.