Latest News
Loading...

പച്ചക്കറി കിറ്റുകള്‍ നല്‍കി സിഎസ്‌ഐ ഇടവക നേതൃത്വം


കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന പൊതുസമൂഹത്തിന് സഹായമേകി പച്ചക്കറി കിറ്റുകള്‍ നല്‍കി ഇടമല സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ ചര്‍ച്ച്. മേഖലയിലെ 150-ഓളം കുടുംബങ്ങള്‍ക്കാണ് പച്ചക്കറി കിറ്റുകള്‍ വീടുകളിലെത്തിച്ച് നല്‍കിയത്.


റവ. ബിജു കെ തോമസിന്റെ നേതൃത്വത്തിലാണ് കിറ്റുകള്‍ നല്‍കിയത്. രാവിലെ പള്ളിയിലെത്തിച്ച 14 ഇനം പച്ചക്കറികള്‍ കിറ്റുകളാക്കിയാണ് നല്‍കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലും കിറ്റുകള്‍ നല്‍കിയത്. പൂര്‍ണമായും പള്ളിയുടെ ചെലവിലായിരുന്നു ഈ നന്‍മപ്രവര്‍ത്തനം.