Latest News
Loading...

ആയിരക്കണക്കിന് മാസ്കുകൾ നിർമിച്ച് തയ്യൽ തൊഴിലാളികൾ


സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം അഞ്ചുലക്ഷം മാസ്കുകള്‍ ആള്‍ കേരള ടെയ്ലേഴ്സ് അസ്സോസിയേഷന്‍ സൗജനൃമായ് തയ്യിച്ചു നല്‍കുന്നതിന്‍റെ ഭാഗമായ് 10000കണക്കിനു മാസ്ക്കുകള്‍ എ.കെ.റ്റി.എ.ജില്ല ഭവനില്‍ ശേഖരിച്ചു.
സമൂഹത്തിലെ ദൂരിപക്ഷം തൊഴിലാളികളും വിടുകളില്‍ വിശ്രമത്തിലായിരിക്കുമ്പോഴും ന്തറു കണക്കിനു തൊഴിലാളികള്‍
കൊറോണക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായ് വിടുകളില്‍ ഇരുന്ന രാപകലില്ലാതെ മാസ്ക് കള്‍ തയ്യിക്കുകയാണ്.


എ.കെ.റ്റി.എ.ജില്ല കമ്മറ്റിയുടെ നേത്രത്വത്തിലുള്ള എസ്.എച്ചു.ജി.ഗ്രൂപ്പുകളിലൂടെയാണ്. തയ്യിക്കുന്നത്. തയ്യിച്ചു കിട്ടുന്ന എല്ലാ മാസ്ക്കുകളും സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ക്കു നല്‍കുകയാണ് ചെയ്യുന്നത്.


ജില്ല പ്രസിഡണ്ടു എസ്.സുബ്രഹ്മണൃന്‍ ,ജില്ല സെക്രട്ടറി, കെ.എസ്.സോമന്‍,ട്രഷറര്‍ വി.ജി.ഉഷാകുമാരി ,വൈസ് പ്രസിഡണ്ടു ജോയി കളരിക്കല്‍ ,വി.എസ്.സ്ക്കറിയ് എന്നിവര്‍ നേത്രത്വം നല്‍കുന്നു.