Latest News
Loading...

സ്വകാര്യബസുകള്‍ക്ക് ഓടാമെന്ന് സര്‍ക്കാര്‍. ഓടില്ലെന്ന് ഉടമകള്‍


ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന ജില്ലകളില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്താമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഓടാന്‍ തയാറല്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകള്‍. നിയന്ത്രണങ്ങളോടെയുള്ള സര്‍വീസുകള്‍ നഷ്ടത്തിലേയ്ക്ക് നയിക്കുമെന്നാണ് വിശദീകരണം.

കോട്ടയവും ഇടുക്കിയിലും ഗ്രീന്‍സോണ്‍ പ്രഖ്യാപിച്ചതോടെ ഇവിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്കും നഗരങ്ങളില്‍ ബസുകള്‍ക്കും അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആളുകള്‍ തിങ്ങിക്കയറുവാന്‍ അനുവാദമില്ല. കൃത്യമായ അകലമിട്ടേ ആളുകള്‍ പ്രവേശിക്കാവൂ. സാമൂഹിക അകലം പാലിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ വളരെ കുറച്ച് ആളുകളെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ. ഇത് നഷ്ടക്കച്ചവടമാകുമെന്ന് ഉടമകള്‍ പറയുന്നു.



ആഴ്ചകളായി ഓടാത്തതിനാല്‍ ഇപ്പോള്‍ തന്നെ സ്വകാര്യ ബസ് രംഗം വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ജീവനക്കാരും പ്രതിസന്ധി നേരിടുന്നുണ്ട്. ഇനി സര്‍വീസ് ആരംഭിക്കണെങ്കില്‍തന്നെ സര്‍ക്കാര്‍ സഹായിച്ചാലേ സാധിക്കൂ എന്ന അവസ്ഥയിലാണ്. ജീവനക്കാരുടെ കൂലി കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ബസുടമകള്‍ പറഞ്ഞു.