പൊലിസ് ജീപ്പ് വരുന്നത് കണ്ട് ഭയന്നോടിയ യുവാവിന് വീണു പരിക്കേറ്റു. ഒരുമിച്ചോടിയ യുഹൃത്തുക്കള്‍ തിരിഞ്ഞുനോക്കാതെ ഓടിയപ്പോള്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചതും പോലീസ് തന്നെ. ഈരാറ്റുപേട്ട തേവരുപാറയ.ില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നടക്കല്‍ തേവര്പാറ ചെട്ടിപറമ്പില്‍ ഹാഷിമിനാണ് പരിക്കേറ്റത്.
പൊലിസ് വാഹനം കണ്ട് നിര്‍മ്മണത്തിലിരിരിക്കുന്ന വീട്ടില്‍ നിന്നും ആളുകള്‍ ഓടി പോകുന്നത് ശ്രദ്ധയില്‍ പെട്ട സബ് ഇന്‍സ്‌പെക്ടര്‍ അനുരാജും സംഘവും വാഹനം നിര്‍ത്തി പരിശോധിച്ചപ്പേഴാണ് വിടിന്റെ പുറകു വശത്ത് മതിലിന് താഴെ കാലൊടിഞ് രക്തമൊലിച്ച നിലയില്‍ ഹാഷിമിനെ പൊലീസ് കണ്ടത്. പിന്നിട് അയല്‍വാസികളെയും അറിയിച്ച് പൊലീസ് തന്നെ ഇയാളെ ആശുപത്രിയിലാക്കി.
പോലീസിനെ കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ച് പറഞ്ഞതോടെ ഓടുന്നതിനിടയില താഴേക്ക് വീഴുകയായിരുന്നുവെന്ന് ഹാഷിം തന്നെ വെളിപെടുത്തി. ഇയാള്‍ വീണട്ടും ഒപ്പമുണ്ടായിരുന്ന സുഹുത്തുകള്‍ ഹാഷിമിനെ ഗൗസിക്കാതെ ഓടി രക്ഷപെടുകയായിരുന്നു. കാരംസ് കളിക്കുകയായിരുന്നുവെന്നാണ് ഹാഷിം മൊഴിനല്‍കിയത്.