Latest News
Loading...

കൂടല്ലൂര്‍ കൊലപാതകം. അറസ്റ്റ് രേഖപ്പെടുത്തികൂടല്ലൂരില്‍ യുവാവ് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടല്ലൂര്‍ വെസ്റ്റ് ചിലമ്പത്ത് ആല്‍ബിന്‍ തോമസാണ് സംഭവത്തില്‍ കിടങ്ങൂര്‍ പോലീസിന്റെ പിടിയിലായത്.


കൂടല്ലൂര്‍ കൊല്ലപ്പള്ളിയില്‍ ലിജോ (39) ആണ് അടിയേറ്റ് മരണമടഞ്ഞത്. സുഹൃത്തിനെ വീട്ടിലെത്തിക്കാനായി പോകുമ്പോള്‍ ആല്‍ബിനും ലിജോയുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. വാക്കേറ്റത്തിനിടെ ആല്‍ബിന്‍ തടിക്കഷ്ണം കൊണ്ട് ലിജോയെ അടിക്കുകയായിരുന്നു. അടിയേറ്റ് വീണ ലിജോ പിന്നീട് വീട്ടിലേയ്ക്ക് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.