പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് അടിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. സംഘര്‍ഷത്തില്‍ പോലീസുകാരന് പരിക്ക്. അടിച്ചതിനെ തുടര്‍ന്ന് നിലത്തുവീണ യുവാവിനും പരിക്കേറ്റു
ഈരാറ്റുപേട്ട നടയ്ക്കലിലാണ് സംഭവം. ബൈക്കിലെത്തിയ ഹക്കിം എന്ന യുവാവിനെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. പോലീസ് അടിച്ചതോടെ ഹക്കിം നിലത്തുവീണു. പരിക്കേറ്റ ഹക്കിമിനെ പാലാ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് പോലീസ് നടപടിയെ ചോദ്യം ചെയ്യ്ത് ഒരു സംഘമെത്തി. വാക്കേറ്റത്തിനിടെ ഒരാള്‍ റോബി എന്ന പോലീസുകാരനെ അടിക്കുകയായിരുന്നു.
റോബിയെ പിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നടയ്ക്കല്‍ കാട്ടാമല അജ്മലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.