Latest News
Loading...

പോലീസ് അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു


അതിഥി തൊഴിലാളികളുടെ കണക്കെടുക്കാൻ പോലീസ് രംഗത്ത്. പാലാ സ്‌റ്റേഷനു കീഴിലുള്ള പാലാ നഗരസഭ, മീനച്ചിൽ, മുത്താലി, കൊഴുവനാൽ, കരൂർ, ഭരണങ്ങാനം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അതിഥി തൊഴിലാളികളുടെ കണക്കെടുപ്പാണ് പോലീസ് നടത്തുന്നത്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തിയാണ് വിവരശേഖരണം നടത്തുന്നത്. ലഭ്യമാക്കുന്ന വിവരങ്ങൾ മൊബൈൽ ആപ്പ് വഴി ഉടൻ തന്നെ എസ് പി ഓഫീസിലേയ്ക്ക്  കൈമാറും.


പാലാ ഡി വൈ എസ് പി ഷാജിമോൻ ജോസഫിൻ്റെ നിർദ്ദേശപ്രകാരം എസ് ഐ ഷാജി സെബാസ്റ്റ്യൻ, ജനമൈത്രി പോലീസ് ഓഫീസർ ബിനോയി എന്നിവരുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ്. ആയിരത്തി എണ്ണൂറോളം അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തി. രണ്ടു ദിവസത്തിനുള്ളിൽ വിവരശേഖരണം പൂർത്തീകരിക്കുമെന്ന് എസ് ഐ ഷാജി സെബാസ്റ്റ്യൻ പറഞ്ഞു.