Latest News
Loading...

ഈരാറ്റുപേട്ടയില്‍ ആശങ്കയൊഴിയാന്‍ ഒരുദിവസം കൂടി കഴിയണം



കോവിഡുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ടയില്‍ ഉയര്‍ന്ന ആശങ്കയ്ക്ക് പരിഹാരമാകാന്‍ ഒരു ദിവസം കൂടി കഴിയണം. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട യുവാവിന്റെ സ്രവപരിശോധനയുടെ റിപ്പോര്‍ട്ട് നാളെ മാത്രമെ പുറത്തുവരൂ. ഒപ്പം ഡല്‍ഹിയില്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഒരാളുടെ രണ്ടാം പരിശോധനാ റിപ്പോര്‍ട്ടും വരേണ്ടതുണ്ട്.


നടയ്ക്കല്‍ സ്വദേശിയായ യുവാവിന്റെ സ്രവപരിശോധനയ്ക്കായി ഇന്നലെയാണ് നടപടിയായത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സ്രവപരിശോധന നടക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ടവരും നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശമുണ്ട്. ഇന്നുവൈകുന്നേരം വരെ 25-ഓളം പേരാണ് യുവാവുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്.


അതിനിടെ, തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഒരാളുടെ സ്രവപരിശോധന ഒരിക്കില്‍കൂടി നടത്തും. ഡല്‍ഹിയില്‍ 6 പേരും ബാംഗ്ലൂരില്‍ 9 പേരുമാണ് ഈരാറ്റുപേട്ടയില്‍ നിന്നും തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഡല്ഹിയില്‍ 40 ദിവസത്തോളം താമസിച്ച ഒരാളുടെ സ്രവപരിശോധനയാണ് വീണ്ടും നടത്തുന്നത്. ബാക്കിയുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നത്.