Latest News
Loading...

അവധിക്കാലത്തെ പേപ്പര്‍ബാഗ് നിര്‍മാണവുമായി മൂവര്‍സംഘം


അവധിക്കാലം പേപ്പര്‍ കാരിബാഗ് നിര്‍മ്മാണത്തിലൂടെ ക്രിയാത്മകമാക്കുകയാണ് പനയ്ക്കപ്പാലം ആറാം മൈല്‍ സ്വദേശിനികളായ കൊച്ചുസഹോദരിമാര്‍. 3
കിലോഗ്രാം വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ബാഗുകളാണ് നിര്‍മ്മിക്കുന്നത്. സമീപത്തെ കടകളില്‍ നിന്ന് കൂടുതല്‍ ഓര്‍ഡറുകളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.


പനക്കപ്പാലം ആറാം മൈല്‍ വെട്ട്കല്ലേല്‍ മെറി, മിയ, മിഷേല്‍ എന്നിവരാണ് ഈ മൂവര്‍ സംഘം. ഡോക്ടര്‍ ബോബി സുനിത ദമ്പതികളടെ മക്കളായ ഇവര്‍ ആനക്കല്ല്
സെന്റ് ആന്റണീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ലോക് ഡൗണിനെ തുടര്‍ന്ന് അപ്രതീക്ഷിതമായി ലഭിച്ച അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കണമെന
പിതാവ് ബോബിയുടെ നിര്‍ദ്ദേശം കുട്ടികള്‍ അംഗീകരിക്കുകയായിരുന്നു.

യൂട്യൂബ് വിഡിയോകളില്‍ നിന്ന് പേപ്പര്‍ കാരിബാഗ് നിര്‍മ്മാണം പഠിക്കകയായിരുന്നു. നിര്‍മ്മിക്കുന്ന ബാഗുകളുടെ ഫിനിഷിംഗ് കൃത്യമല്ലാതായോടെ ഡോ.ബോബി
തന്നെ തടി ഉപയോഗിച് വിവിധ അളവുകളിലുള്ള ഫ്രെയിം നിര്‍മ്മിച്ച് നല്‍കി. ഈ ഫെയിമുകള്‍ ഉപയോഗിച്ചാണിപ്പോള്‍ കൃത്യതയോടെ പേപ്പര്‍ കാരിബാച്ചകള്‍
നിര്‍മ്മിക്കുന്നത്.

പേപ്പര്‍ , മൈദ കൊണ്ടുള്ള പശ , കോട്ടണ്‍ ത്രെഡ് എന്നിവ ഉപയോഗിച്ചാണ് ബാഗ് നിര്‍മ്മാണം, 3 അളവുകളിലുള്ള ക്യാരി ബാഗുകളാണീ മൂവര്‍ സംഘം നിര്‍മ്മിക്കുന്നുത്. 3 കിലോ വരെ ഉള്‍ക്കൊള്ളാന്‍ തക്ക ശേഷി ബാഗുകള്‍ക്കുണ്ട്. എഴുന്നൂറോളം ബാഗുകള്‍ ഇതിനോടകം നിര്‍മ്മിച്ചു. ആവശ്യക്കാര്‍ വരുന്നതനുസരിച്ച്
കൂടുതല്‍ നിര്‍മ്മിക്കാനും ഇവര്‍ റെഡിയാണ്.