Latest News
Loading...

കേരളത്തിനായി പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ സമര്‍പ്പണഗാനം


ലോക് ഡൗണിനെ തുടര്‍ന്ന് ബുക്ക് ചെയ്ത പരിപാടികള്‍ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായെങ്കിലും കോവിഡിനെതിരെ പോരാടി വിജയം വരിച്ച കേരളത്തിനായി പാലാ കമ്മ്യൂണിക്കേഷന്‍സിലെ കലാകാരന്‍മാരുടെ സമര്‍പ്പണഗാനം. വീടുകളില്‍ കഴിയുന്ന കലാകാരന്‍മാര്‍ മൊബൈല്‍ഫോണില്‍ റെക്കോര്‍ഡ് ചെയ്താണ് ഗാനം പുറത്തിറക്കിയത്.



കേരളത്തിലെ ഓരോരുത്തരും നെഞ്ചോട് ചേര്‍ന്ന സഹ്യസാനുശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം എന്ന ഗാനമാണ് ട്രൂപ്പിലെ ഗായകര്‍ പാടിയത്. 2001-ല്‍ കരുമാടിക്കുട്ടന്‍ എന്ന സിനിമയുടെ അവതരണഗാനമായി പുറത്തിറങ്ങിയ പാട്ടിന് യൂസഫലി കേച്ചേരി ആണ് വരികളെഴുതിയത്. മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ പുറത്തുവന്ന ഗാനം ഇന്നും ഏറെ ശ്രദ്ധേയമാണ്.



വീഡിയോ പ്ലേ ചെയ്യാന്‍ 2 തവണ ക്ലിക് ചെയ്യുക

പാലാ കമ്മ്യൂണിക്കേഷന്‍സിലെ 6-ഓളം ഗായകരാണ് വിവിധ വരികള്‍ പാടിയത്. വീടുകളില്‍ നിന്നു തന്നെ ഗായകര്‍ വരികള്‍ പാടി അയച്ചുനല്‍കി. ഓര്‍ക്കസ്ട്ര വിഭാഗവും വീടുകളിലിരുന്ന് സംഗീതമൊരുക്കി. ആകെ 15-ഓളം പേരുടെ പരിശ്രമത്തിലാണ് ഈ ഗാനോപഹാരം പിറന്നത്.


അതിജീവനത്തിനായി പ്രയത്‌നിക്കുന്ന കേരളത്തിനായി ഈ ഗാനം സമര്‍പ്പിക്കുന്നുവെന്ന് പാലാ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ.ജോയല്‍ പണ്ടാരപ്പറമ്പില്‍ പറഞ്ഞു. 90-ഓളം ബുക്കിംഗുകളാണ് ലോക്ഡൗണിനെ തുടര്‍ന്ന് പാലാ കമ്മ്യൂണിക്കേഷന്‍സിന് നഷ്ടമായത്.