Latest News
Loading...

ഓണ്‍ലൈന്‍ വ്യാപാരം വൈകും.


എന്തിനും ഏതിനും ഓണ്‍ലൈന്‍ സൈറ്റുകളെ ആശ്രയിക്കുന്നവര്‍ക്ക് നിരാശ. ഏപ്രില്‍ 20 മുതല്‍ഓണ്‍ലൈന്‍  വ്യാപാര മേഖലയ്ക്ക്  ഇളവ് അനുവദിക്കുമെന്ന പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ലോക്ക്ഡൗണ് കാലയളവില്‍ ഇകൊമേഴ്‌സ് കന്പനികള്‍ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നതു കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധിച്ചത്. 

രണ്ടാം ഘട്ട ലോക്ക്ഡൗണ് പ്രഖ്യാപനത്തില്‍ ഇകോമേഴ്‌സ് സേവനങ്ങള്‍ക്ക് ഏപ്രില്‍ 20 മുതല്‍ ഇളവ് അനുവദിച്ചിരുന്നു. ഇകൊമേഴ്‌സ് കന്പനികളുടെ വാഹനങ്ങള്‍ക്കും ഡെലിവറി ജീവനക്കാര്‍ക്കും ഇതിനായി പ്രത്യേക പാസ് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തുന്നത്. പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍നിന്ന് ഇകൊമേഴ്‌സ് കന്പനികളെ ഒഴിവാക്കിയെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു കത്തും നല്‍കിയിട്ടുണ്ട്.