Latest News
Loading...

ജാഗ്രത ഇനിയും തുടരണം: മാണി സി കാപ്പൻ


പാലാ: കൊറോണക്കെതിരെയുള്ള ജാഗ്രത ഇനിയും തുടരണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. ലഭിക്കുന്ന ആനുകൂല്യങ്ങൾ ജാഗ്രതക്കുറവ് മൂലം ഇല്ലാതാക്കരുതെന്നും എം എൽ എ ഓർമ്മിപ്പിച്ചു. പൈക കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ സെൻ്റ് വിൻസെൻ്റി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യമാസ്ക് വിതരണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.


മെഡിക്കൽ ഓഫീസർ റ്റി എ പദ്മരാജന് എം എൽ എ മാസ്കുകൾ കൈമാറി. പഞ്ചായത്ത് പ്രസിഡൻ്റ് എം പി സുമംഗലാദേവി, മാത്യു പെരുമ്പനങ്ങാട്, എസ് ഷാജി, കെ സി സോണി, വി വി ഹരികുമാർ, ജോഷി പുതുമന, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, എം പി കൃഷ്ണൻനായർ, ജോസ് കുറ്റിയാനിമറ്റം, ബേബി ഈറ്റത്തോട്ട്, എം ആർ രാജു, സണ്ണി ജോൺ, അപ്പച്ചൻ ചെമ്പൻകുളം എന്നിവർ പങ്കെടുത്തു.