Latest News
Loading...

മാസ്കുകൾ സൗജന്യമായി വിതരണം ചെയ്തു



പാലാ: വിൻസെന്റ് ഡിപോൾ സൊസൈറ്റി പാലായുടെ ആഭിമുഖ്യത്തിൽ മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. പാലാ ജനറൽ ആശുപത്രി, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു.


പാലാ ജനറൽ ആശുപത്രിയിൽ സൂപ്രണ്ട് ഡോ. ആൻജു സി മാത്യു, ഫയർ സ്റ്റേഷനിൽ ഫയർ ഓഫീസർ കെ ആർ ഷാജിമോൻ എന്നിവർ എം എൽ എ യിൽ നിന്നും  മാസ്കുകളും സാനിറ്റൈസറുകളും ഏറ്റുവാങ്ങി. വിൻസെന്റ് ഡി പോൾ സൊസൈറ്റി ഭാരവാഹി തങ്കച്ചൻ കാപ്പൻ, ജോസ് പാറേക്കാട്ട്, എം പി കൃഷ്ണൻനായർ, അപ്പച്ചൻ ചെമ്പൻകുളം എന്നിവർ സന്നിഹിതരായിരുന്നു.