Latest News
Loading...

മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കി വിദ്യാര്‍ത്ഥികള്‍


പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് അംഗങ്ങള്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് നല്‍കി. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളും, എന്‍എസ്എസ് പ്രവര്‍ത്തകരുമായ ജെയ്‌സണ്‍ രാജു, എഡ്‌വിന്‍ റോസ്‌പോള്‍, ഗോപന്‍ ബാബു എന്നിവരാണ് മാസ്‌ക്് നിര്‍മ്മിച്ചത്.


ആദ്യ ഘട്ടത്തില്‍ 600 മാസ്‌കുകളാണ് നിര്‍മ്മിച്ചത്. പാലാ നഗരസഭ, ജനമൈത്രി പൊലീസ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ മാസ്‌ക് നല്‍കും. പാലാ നഗരസഭയിലേക്കുള്ളത് ജോസ് കെ മാണി എംപി യും നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക്കും സ്‌കൂള്‍ അധികൃതരില്‍ നിന്ന് ഏറ്റുവാങ്ങി. സ്‌കൂളില്‍ നിന്നും തുണി വിദ്യാര്‍ത്ഥികളുടെ വിടുകളില്‍ എത്തിച്ച് നല്‍കിയായിരുന്ുന നിര്‍മാണം. പ്രിന്‍സിപ്പാള്‍ മാത്യു എം കുര്യാക്കോസ്, പ്രോഗ്രാം ഓപീസര്‍ സാബു തോമസ് എന്നിവരാണ് കുട്ടികള്‍ക്കാവശ്യമായ പ്രോല്‍സാഹനം നല്‍കുന്നത്.