പാലാ നഗരസഭ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ അരി മാണി സി കാപ്പൻ എം എൽ എ സംഭാവന ചെയ്തു. രാവിലെ സമൂഹ അടുക്കളയിലെത്തിയ മാണി സി കാപ്പൻ ചെയർപേഴ്‌സൺ മേരി ഡൊമിനിക്കിന് അരി കൈമാറി.
സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങളിൽ മാണി സി കാപ്പൻ സംതൃപ്തി രേഖപ്പെടുത്തി.കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം,സിജി പ്രസാദ്, ജിജി ജോണി, സുഷമ രഘു, മുൻ ചെയർപേഴ്സൺ ബിജി ജോജോ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടോണി തോട്ടം തുടങ്ങിയവർ സന്നിഹിതരായിരുന്നു.