Latest News
Loading...

പാലായില്‍ കരുതലും സഹായവുമായി മാണി സി കാപ്പന്‍


പാലാ: കൊറോണ ലോക്ക്ഡൗണില്‍ ജനങ്ങള്‍ക്കു കരുതലും സഹായവുമായി മാണി സി കാപ്പന്‍ എം എല്‍ എ. പാലായിലെ ജനങ്ങള്‍ക്കു അത്യാവശ്യമുള്ള ഏതു കാര്യത്തിനും സജീവമായി പ്രവര്‍ത്തിക്കുകയാണ് മാണി സി കാപ്പന്‍. കൊറോണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മാതൃകയാകാന്‍ എം എല്‍ എ ഓഫീസ് പ്രതീകാത്മകമായി അടച്ചുവെങ്കിലും എം എല്‍ എ ഓഫീസിലെ എല്ലാ ജീവനക്കാരും കര്‍മ്മരംഗത്ത് എപ്പോഴും സഹായത്തിനായി സജീവമായി പ്രവര്‍ത്തിക്കുകയാണ്.

മാണി സി കാപ്പനെയോ എം എല്‍ എ ഓഫീസിലെ ഉദ്യോഗസ്ഥരെയോ അത്യാവശ്യകാര്യങ്ങള്‍ക്കായി ബന്ധപ്പെട്ടാല്‍ നടപടി ഉറപ്പു വരുത്തിയിട്ടുണ്ട്. കര്‍മ്മരംഗത്തുള്ള പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും നേരില്‍ കണ്ട് ആത്മവിശ്വാസം പകരാനും എം എല്‍ എ എത്തിയിരുന്നു.


കഴിഞ്ഞ ദിവസം മരുന്നിനു ബുദ്ധിമുട്ടിയ ഏഴാച്ചേരി സ്വദേശിക്കു കോട്ടയത്തുനിന്നും മരുന്ന് വാങ്ങി എത്തിച്ചതും ബാങ്കില്‍ നിന്നും മുതിര്‍ന്ന പൗരന് രൂപയെടുക്കാന്‍ സഹായിച്ചതും എം എല്‍ എയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. അസുഖബാധിതനായ വ്യക്തിക്ക് ചൂട് അസഹ്യമായപ്പോള്‍ കേടായ എസി നന്നാക്കാന്‍ കടയുടമയെയും ടെക്‌നീഷ്യനെയും എത്തിക്കാനും ഗര്‍ഭിണിയായ വീട്ടമ്മയ്ക്ക് ആശുപത്രിയില്‍ പോകാന്‍ സഹായിയെ എത്തിച്ചു കൊടുക്കാനുമുള്ള സഹായങ്ങള്‍ പോലീസ് വഴി എം എല്‍ എ ഓഫീസ് ചെയ്തു നല്‍കിയവയില്‍ ചിലതാണ്.


പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും സഹായങ്ങള്‍ നല്‍കുന്നതിനുമായി പാലാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പാലാ നഗരസഭയിലും  വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ അടുക്കളകള്‍ എം എല്‍ എ സന്ദര്‍ശിച്ചു. യാത്രയ്ക്കിടയില്‍ എലിക്കുളത്ത് റേഷന്‍ വാങ്ങാന്‍ സൗജന്യമായി ഓട്ടോറിക്ഷാ സര്‍വ്വീസ് നടത്തുന്ന െ്രെഡവര്‍ നിരപ്പേല്‍ ശശിയെ കണ്ടു അഭിനന്ദിച്ചു. തുടര്‍ന്നു ആദരിക്കാനും എം എല്‍ എ മറന്നില്ല.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എം.എല്‍ എ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ലഘു വീഡിയോകളും എം എല്‍ എ ഓഫീസ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്.  മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നമസ്‌തേ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കൊറോണയ്‌ക്കെതിരെയുള്ള പ്രചാരണത്തിന് മാണി സി കാപ്പന്‍ തുടക്കം കുറിച്ചത്. ദിനംപ്രതി നിരവധി കോളുകളാണ് ഓഫീസിലെ ആളുകള്‍ക്കും തനിക്കും എത്തുന്നത്.പരമാവധി സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്.


ജനപ്രതിനിധികള്‍, പാലാ ഡി വൈ എസ് പി ഷാജിമോന്‍ ജോസഫ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അന്‍ജു സി മാത്യു, റവന്യൂതദ്ദേശസ്വയംഭരണഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് എം എല്‍ എ ചൂണ്ടിക്കാട്ടി.

 അത്യാവശ്യകാര്യങ്ങള്‍ക്കയി ആളുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഒഴിവാക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ക്കായി  മാണി സി കാപ്പന്‍ എം എല്‍ എ (9447137219), ടി വി ജോര്‍ജ്(9447575912), എം പി കൃഷ്ണന്‍നായര്‍ (9447137780), ജോഷി പുതുമന (9447805372) എന്നിവരെ വിളിച്ചാല്‍ മതിയാകും.