കോവിഡ് പ്രതിരോധത്തിനായി രണ്ടാഴ്ച കൂടി ലോക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം വരുന്നത്. യോഗം പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടാഴ്ച കൂടി നീട്ടുമെന്നാണ് സൂചന.
ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിമാരില്‍നിന്ന് പ്രധാനമന്ത്രി പ്രതികരണം തേടി. നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഒഡീഷയും പഞ്ചാബും നിലവില്‍ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. ഏപ്രില്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമാകും രാജ്യവ്യാപക ലോക്ക്ഡൗണ്‍ സംബന്ധിച്ച് പ്രധാനമന്ത്രി തീരുമാനം അറിയിക്കുക. നിലവിലെ രാജ്യവ്യാപക ലോക്കഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കും. ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍നിന്നുമുള്ള സൂചന. ചില മേഖലകളില്‍ ഇളവ് നല്‍കിയേക്കും.