Latest News
Loading...

ചേന്നാട് കരിമലയില്‍ നിന്നും കോടയും വാറ്റുചാരായവും പിടികൂടി


ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് തയാറാക്കിയ ചാരായവും. ചാരായനിര്‍മാണത്തിന് തയാറാക്കി വച്ചിരുന്ന കോടയും എക്‌സൈസ് പിടികൂടി. ഈരാറ്റുപേട്ട  ചേന്നാട് കരിമല ഭാഗത്ത് കോരാത്ത് ജോയി മാത്യുവിന്റെ വീടിന് പിന്നിലായിരുന്നു ചാരായനിര്‍മാണം.


പരിശോധനയില്‍ 1300 മില്ലി വാറ്റുചാരായവും 45 ലിറ്റര്‍ കോടയും കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു എക്‌സൈസ് സംഘത്തിന്റെ പരിശോധന. പാലാ  എക്‌സൈസ്  സര്‍ക്കിള്‍ ആഫീസിലെ അസി. എക്‌സൈസ് ഇന്‍്‌സ്‌പെക്ടര്‍ (ഗ്രേഡ്) രാഹുല്‍ രാജ്, പ്രിവന്റീവ് ആഫീസര്‍ സി.കെ സുരേഷ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനുരാജ്, ശ്യാം ശശിധരന്‍, സാജിദ് പി.എ, ഡ്രൈവര്‍ സന്തോഷ്  എന്നിവര്‍ പങ്കെടുത്തു.