നാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് കൊറോണ വൈറസ് സ്വന്തം ജീവന്‍ പോലും വകവെക്കാതെ രോഗബാധിതരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ പോലെ പ്രയത്‌നിക്കുകയാണ് കമ്മ്യൂണിറ്റി കിച്ചണുകളിലെ കുടുംബശ്രീ വനിതകള്‍. മേലുകാവ് പഞ്ചായത്തിലെ കുടുംബശ്രീ കാന്റീനിലുമുണ്ട് മൂന്ന് വനിതാ രത്‌നങ്ങള്‍.
മേലുകാവ് പഞ്ചായത്തിലെ കമ്മ്യൂണിറ്റി കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് കുടുംബ ശ്രീയുടെ കാന്റീനിലാണ്. അവിടെയുമുണ്ട് മൂന്ന് വനിതാ രത്‌നങ്ങള്‍ .ഈ കൊറോണ കാലത്തെ ലോക്ക് ഡൗണ്‍ ന്റെ ഭാഗമായി ആരും വിശന്നിരിക്കാന്‍ പാടില്ല എന്നുദ്ദേശത്തോടെ യാതൊരു പ്രതിഫലവും കൂടാതെ അവര്‍ പൊതിച്ചോറുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. അഞ്ച് വര്‍ഷം മുമ്പ് ജലജ ഷാജു, ലാലി മാത്യു, പുഷ്പലത ബാബു എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയതാണ് ഈ സംരംഭം.
ആളുകള്‍ ഏറിയതോടെ നാലു പണിക്കാരേക്കൂടി എടുക്കേണ്ടി വന്നു.ലോക്ക് ഡൗണ്‍ ആയപ്പോള്‍ പണിക്കാര്‍ വീടുകളിലേക്ക് മടങ്ങിയെങ്കിലും പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം നാടിന്റെ നന്‍മക്കായ് ഇവര്‍ തന്നെ ആ ദൗത്യം ഏറ്റെടുക്കുകയാണുണ്ടായത്. ദിവസവും ഇരുന്നൂറില്‍ പരം പൊതിച്ചോറുകള്‍ ഇവിടെ നിന്നും വിതരണം ചെയ്യുന്നുണ്ട്. നാടിന്ന് പ്രകാശം പരത്തുന്ന ഈ മഹിളാ രത്‌നങ്ങള്‍ നാളത്തെ പ്രതീക്ഷയാണ്.
മാണി സി കാപ്പന്‍ എംഎല്‍എ , മെമ്പര്‍ അനുരാഗ്, ഹരിതകേരളം മിഷന്‍ പ്രതിനിധി അന്‍ഷാദ് ഇസ്മായില്‍, ഹരിത സഹൊയ സ്ഥാപനം പ്രതിനിധികള്‍ ഷീബ രമേഷ് ,ജസ്റ്റിന്‍ എന്നിവര്‍ സാമൂഹിക അടുക്കള സന്ദര്‍ശിച്ചു.