Latest News
Loading...

പാലാ ജനറല്‍ ആശുപത്രിയില്‍വാക്ക്ഇന്‍ സാമ്പിള്‍ കളക്ഷന്‍ കിയോസ്‌ക്ക് സ്ഥാപിച്ചു.


കോട്ടയം ജില്ലയിലെ രണ്ടാമത് സുരക്ഷിത സ്രവ ശേഖരണ കിയോസ്‌ക് പാലായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച ആശുപത്രിയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ജോസ് കെ.മാണി മുമ്പാകെ അശുപത്രി അധികൃതര്‍ ഉന്നയിച്ച ആവശ്യത്തെ തുടര്‍ന്നാണ് കിയോസ്‌ക്കിനായുള്ള നടപടി ഉണ്ടായത്. അഞ്ച് ദിവസം കൊണ്ടാണ് ഇത് നിര്‍മ്മിച്ച് ആശുപത്രിക്ക് കൈമാറുന്നത്. 

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ സേവന വിഭാഗമാണ് കിയോസ് ക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ കൊറോണ രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ സ്രവ ശേഖരണം വളരെ സുരക്ഷിതമാകും. രോഗിയില്‍ നിന്നും ആരാഗ്യ പ്രര്‍ത്തകനോ തിരിച്ചോ രോഗം പകരില്ല എന്നുള്ളതാണ് ഈ നവീന സംവിധാനത്തിന്റെ പ്രത്യേകത. രണ്ട് മിനിറ്റിനകം സ്രവ ശേഖരണം സുരക്ഷിതമായി പൂര്‍ത്തിയാക്കാം. ഇതിനായി കാത്തു നില്‍ക്കുകയോ ക്യൂ നില്‍ക്കുകയോ ചെയ്യേണ്ടി വരുന്നുമില്ല. 


വളരെ കുറച്ചു സമയം കൊണ്ട് നിരവധി പേരില്‍ നിന്നും സ്രവം ശേഖരിക്കുകയും ചെയ്യാം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പി.പി.ഇ കിറ്റ് ഉപയോഗിക്കേണ്ടി വരില്ല. ഇതു മൂലം ആശുപത്രിക്ക് വന്‍തുക ലാഭിക്കുവാന്‍ കഴിയും. അള്‍ട്രാവയലറ്റ് അണു നശീകരണ സംവിധാനം കൂടി ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതാണ് ഈ കിയോസ്‌ക്. വായു സംസര്‍ഗം ഉണ്ടാകാത്ത വിധത്തില്‍ എക്‌സ് ഹോസ്റ്റ് ഫാനും ലൈറ്റും ക്രമീകരിച്ച കിയോയ്‌സ്‌ക്ക് അല്ലമിനിയം, മൈക്ക, ഗ്ലാസ് എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. 

ഓരോ തവണയും സാമ്പിള്‍ ശേഖരിച്ച ശേഷം കിയോസ് കിന്റെ ഉള്‍വശവും കൈ ഉറയും സാമ്പിള്‍ നല്‍കുന്നവര്‍ ഇരിക്കുന്ന കസേരയും എല്ലാം അണുവിമുക്തമാക്കും. കൊറിയന്‍ സാങ്കേതിക വിദ്യ പ്രകാരമാണ് ഇതിന്റെ നിര്‍മാണം. ആശുപത്രിയില്‍ സ്ഥാപിച്ച നവീന സാമ്പിള്‍ ശേഖരണ കിയോസ്‌ക് സൂപ്രണ്ട് ഡോ.അഞ്ചു സി.മാത്യുവിന് കൈമാറി. സമയബന്ധിതമായി സുരക്ഷിത സ്രവ ശേഖ ര ണ ത്തിനായുള്ള ക്രമീകരണം ഏര്‍പ്പെടുത്തി നല്‍കിയതില്‍ ആശുപത്രി അധികൃതര്‍ സന്തുഷ്ടി രേഖപ്പെടുത്തി. 


മാസങ്ങള്‍ക്കു മുമ്പേ ആശുപത്രിയില്‍ എത്തിച്ചിരിക്കുന്ന പത്ത് ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികളും നടന്നു വരുന്നതായി ജോസ്.കെ.മാണി പറഞ്ഞു. ആരോഗ്യ വകുപ്പിന് ലഭ്യമാക്കിയിരിക്കുന്ന 40 ലക്ഷം രൂപ വിനിയോഗിച്ച് ഐ.സി യൂണിറ്റി നായുള്ള നടപടികളും പുരോ ഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. 

കോവിഡ് 19 രോഗനിര്‍ണ്ണയ സ്രവ പരിശോധന സുഗമവും സുരക്ഷിതവും ആക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ ആധുനിക കിയോസ് ക് അനുവദിപ്പിച്ച് പാലാ ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ച ജോസ്.കെ.മാണി എം.പിയെ പാലായില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗം അനുമോദിച്ചു.