Latest News
Loading...

കോട്ടയത്ത് വീണ്ടും കോവിഡ്.



സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ബുധനാഴ്ച 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് രണ്ടു പേര്‍ക്കും കോട്ടയം, മലപ്പുറം എന്നിവടങ്ങളില്‍ ഓരോരുത്തര്‍ക്കു വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.  ഏഴു പേര്‍ കണ്ണൂരിലാണ്. 
ഇതേത്തുടര്‍ന്നു കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. 


ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ച് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഒരാള്‍ മാത്രമാണ് ഇന്ന് രോഗമുക്തി നേടിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗബാധിതരുണ്ടാകുന്നത്.

11 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 437 ആയി. ഇവരില്‍ 127 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 29,150 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 28,804 പേര്‍ വീടുകളിലും 346 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.  95 പേരെ ഇന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 20,821 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 19,998 സാമ്പിളുകള്‍ നെഗറ്റീവായി.