Latest News
Loading...

നഗരസഭയുടെ സാമൂഹ്യ അടുക്കള തുടരണം: പ്രതിപക്ഷ കൗൺസിലർമാർ


പാലാ: പാലാ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സാമൂഹ്യ അടുക്കള സർക്കാർ നിർദ്ദേശം വരും വരെ തുടരണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.  ഈ ആവശ്യമുന്നയിച്ച് കൗൺസിലർമാർ ചെയർപേഴ്സനെ കണ്ട് നിവേദനം നൽകി.


പ്രതിപക്ഷ കൗൺസിലർമാരായ റോയി ഫ്രാൻസീസ്, പ്രസാദ് പെരുമ്പള്ളിൽ, സുഷമ രഘു, ജിജി ജോണി, സിജി പ്രസാദ്, ബിനു പുളിയ്ക്കക്കണ്ടം എന്നിവരാണ് ചെയർപേഴ്സണു നിവേദനം നൽകിയത്.